എക്സൈസിലും ഷാഡോ ഗ്രൂപ്പ്

പോലീസ് സേനയിലെ പോലെ എക്സൈസിലും ഇനിമുതല്‍ ഷാഡോ ഗ്രൂപ്പ്. രണ്ടാഴ്ച മുമ്പാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയത്.  എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംങ്ങിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എകെ നാരായണന്‍കുട്ടിയാണ് പതിമൂന്ന് പേരടങ്ങുന്ന ടീമിന് രൂപം നല്‍കിയത്. എറണാകുളം ജില്ലയിലെ വിവിധ എക്സൈസ് റേഞ്ചുകളിലായി ജോലിചെയ്തിരുന്ന, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡില്‍ മികച്ച സേവനം നടത്തിയവരെയാണ് ഈ ടീമിലേക്ക് നിയോഗിച്ചിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE