ഭരണം നഷ്ടപ്പെട്ടതിന് ശേഷമാണ് പനീർശെൽവം ജയലളിതയുടെ മരണത്തിൽ ദുരൂഹത കണ്ടത്: സ്റ്റാലിൻ

stalin

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിനെതിരെ വിമർശനങ്ങളുമായി ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് എം കെ സ്റ്റാലിൻ. ഇപ്പോൾ ജയലളിതയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുന്ന പനീർശെൽവം എന്തു കൊണ്ട് മുഖ്യമന്ത്രി യായിരുന്നപ്പോൾ ഇക്കാര്യം അന്വേഷിച്ചില്ലെന്ന് സ്റ്റാലിൻ ചോദിച്ചു.

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ പനീർശെൽവത്തി നൊപ്പം നിന്നെങ്കിലും ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പാർട്ടിയ്ക്ക് താൽപര്യമില്ലെന്ന് സൂചിപ്പിക്കുന്നതാണ് സ്റ്റാലിന്റെ ചോദ്യം.

പനീർശെൽവത്തിന്റെ ഈ നിലപാടുകൾ ശരിയല്ല. മരണത്തിലെ ദുരൂഹതകളെക്കു റിച്ച് അധികാരം നഷ്ടപ്പെട്ടതിന് ശേഷം മാത്രമാണ് അയാൾ സംസാരിക്കുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ജയലളിതയുടെ പേര് പനീർശെൽവം ഇപ്പോൾ നിലനിൽപ്പിനാ യി ഉപയോഗിക്കുകയാണോ എന്ന സംശയവും സ്റ്റാലിൻ പ്രകടിപ്പിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE