റോഡിന് വേണ്ടി കൂട്ടക്കരച്ചിൽ; വേറിട്ട സമരവുമായി കാസർഗോഡുകാർ

new strike

വിവിധ സമരങ്ങൾക്ക് സാക്ഷിയായ സെക്രട്ടേറിയേറ്റ് ഇന്ന് വ്യത്യസ്തമായൊരു സമരത്തിന് കൂടി സാക്ഷിയായി. കാസർഗോഡുകാർ നടത്തിയ കൂട്ടക്കരച്ചിൽ സമരമായിരുന്നു അത്. ബദിയഡുക്കയിലെ മലയോര മേഖലയിലെ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ടാണ് ഇത്തരമൊരു സമരവുമായി ഇവർ രംഗത്തെത്തിയത്. ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. കരച്ചിൽ സമരം സിന്ദാബാദ്, കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന നയം അവസാനിപ്പിക്കണം എന്നിങ്ങനെ ഉയർത്തിപിടിച്ച ബാനറുകളുമായി അലമുറയിട്ടും നെഞ്ചത്തടിച്ചുമായിരുന്നു സമരം.

NO COMMENTS

LEAVE A REPLY