യുപി; അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

elections

ഉത്തർ പ്രദേശിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 ജില്ലകളിലെ 51 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 608 സ്ഥാനാർത്ഥികളാണ് അഞ്ചാംഘട്ടമായ ഇന്ന് ജനവിധി തേടുന്നത്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠി അടക്കമുള്ള മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേ സമയം എസ് പി സ്ഥാനാർത്ഥി ചന്ദ്രശേഖർ കനൗജിയുടെ മരണത്തെത്തുടർന്ന് അംബേദ്കർ നഗർ ജില്ലയിലെ ആലാപൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് ഒമ്പതിലേയ്ക്ക് മാറ്റിവെച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE