വിജയാനന്ദിന് വീഴ്ച പറ്റിയെന്ന് കോടതി

S-M-Vijayanand

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടഅഴിമതി കേസുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്  വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയിന്മേല്‍ ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടാകാന്‍ പാടില്ല. അഴിമതി കേസുകളില്‍ സത്യസന്ധമായ നടപടി ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരായ സ്വതന്ത്ര അന്വേഷണത്തിന് വിജിലന്‍സിന് സൗകര്യം ഒരുക്കണമെന്നും വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ ഉണ്ട്.

NO COMMENTS

LEAVE A REPLY