വെള്ളം മോഷ്ടിക്കുന്നവർക്ക് പണി കിട്ടും

drinking water pollution in chottanikkara

വരൾച്ച രൂക്ഷമായതോടെ വെള്ളം മോഷ്ടിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. പൈപ്പ്‌ലൈനിൽനിന്ന് ശുദ്ധീകരിച്ച കുടിവെള്ളം മോഷ്ടിക്കുന്നത് തടയാൻ ജല അതോറിറ്റിയുടെ ആന്റിതെഫ്റ്റ് സ്‌ക്വാഡ് ഉടൻ എത്തും.

ഓരോ ജില്ലയിലെയും ജല അതോറിറ്റിയുടെ സബ്ഡിവിഷനു കീഴിൽ അസി. എക്‌സി ക്യൂട്ടീവ് എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് പരിശോധകർ വരിക. ജലഅതോ റിറ്റിയുടെ റവന്യൂവിഭാഗവും സംഘത്തിലുണ്ട്.

വരൾച്ച രൂക്ഷമാകുന്നതി നിടയിലെ കുടിവെള്ളമോഷണം തടയാനും അർഹർക്ക് അത് ലഭിക്കാനുമാണ് ആന്റി തെഫ്റ്റ് സ്‌ക്വാഡ് ശക്തമാക്കുന്നത്. കുടിയ്ക്കാൻ പോലും വെള്ളമില്ലാത്ത സാഹചര്യത്തിലാ ണ് മറ്റ് ആവശ്യങ്ങൾക്കായി വെള്ളം മോഷ്ടിക്കുന്നത്.

ജലകലാപം

NO COMMENTS

LEAVE A REPLY