പിതൃത്വ കേസ്: അമ്മയോടൊപ്പം ധനുഷ് കോടതിയിലെത്തി

ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ പരാതി നല്‍കിയ കേസില്‍ നടന്‍ ധനുഷ് അമ്മയോടൊപ്പം കോടതിയില്‍ ഹാജരായി. അമ്മ വിജയലക്ഷ്മിയ്ക്കൊപ്പമാണ് ധനുഷ് എത്തിയത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തങ്ങളുടെ മകന്‍ സിനിമാ മോഹം തലയ്ക്ക് പിടിച്ച് ചെന്നൈയിലേക്ക് പോയി എന്നാണ് ദമ്പതികള്‍ പറയുന്നത്. കാളികേശവന്‍ എന്ന് പേരുള്ള തങ്ങളുടെ മകനെ കസ്തൂരി രാജ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റുമായാണ് ഇവര്‍ കോടതിയെ സമീപിച്ചത്. സര്‍ട്ടിഫിക്കറ്റില്‍ കൊടുത്തിരിക്കുന്ന അടയാളങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പിനാണ് ധനുഷ് എത്തിയത്.

danush

ധനുഷ് ഹാജരാക്കിയ സ്ക്കൂള്‍ രേഖകളില്‍ അടയാളങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇല്ല. തുടര്‍ന്ന് യഥാര്‍ത്ഥ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. 1993 ജൂണ്‍21 നല്‍കിയ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റാണ് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് ധനുഷ് ജനിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇഷ്യു ചെയ്ത ബര്‍ത്ത് സര്‍ട്ടിഫിക്കറ്റാണിതെന്ന് ദമ്പതികള്‍ വാദിച്ചു. ഇതില്‍ ധനുഷിന്റെ പേരില്ലെന്നും ദമ്പതികള്‍ ആരോപിക്കുന്നു. സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരിന്റെ ഭാഗത്ത് കൃഷ്ണമൂര്‍ത്തി എന്നാണ് കാണിക്കുന്നത്.
2003ലാണ് ആര്‍കെ വെങ്കിടേഷ് രാജ എന്ന പേര് മാറി ധനുഷ് ആകുന്നത്. എന്നാല്‍ താരം കോടതിയില്‍ സമര്‍പ്പിച്ച 2002ലെ പേപ്പറുകളിലും ധനുഷ് എന്ന പേരാണ് ഉള്ളതെന്നും ദമ്പതികള്‍ പറയുന്നു.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY