ജനങ്ങൾ യൂട്യൂബ് കാണുന്നത് ദിവസേന 100 കോടി മണിക്കൂർ !!

people view youtube 100 crore hours per day

ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ലോകത്താകമാനം ഒരു ദിനം കാണുന്നത് 100 കോടി മണിക്കൂർ. ഈ കണക്ക് പ്രകാരം ഒരു വ്യക്തിക്ക് ഇത്രയും മണിക്കൂർ വിഡിയോ കാണണമെങ്കിൽ 1 ലക്ഷം വർഷം ആയുസ്സ് വേണ്ടി വരും. യൂ ട്യൂബിന്റെ ഒഫീഷ്യൽ ബ്ലോഗിലാണ് ഇക്കാര്യമുള്ളത്. യൂട്യൂബ് റിപ്പോർട്ട് പ്രകാരം 2015ൽ പ്രതിദിന കാഴ്ച 50 കോടിയായിരുന്നു. 2014 അവസാനത്തോടെ 30 കോടിയുമായിരുന്നു. 2017ൽ വൻവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകത്താകമാനം ഇൻറർനെറ്റ് ഉപഭോഗത്തിലുണ്ടായ വർധനവാണ് യൂട്യൂബിലെ കാഴ്ചക്കാരെ കൂട്ടിയത്.

people view youtube 100 crore hours per day

NO COMMENTS

LEAVE A REPLY