പതിനാറുകാരിയെ പീഡിപ്പിച്ച വികാരി റോബിന്‍ വടക്കുംചേരി പിടിയില്‍

പേരാവൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയായ കേസില്‍ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കുേചേരി പോലീസ് പിടിയിലായി. പീഡനത്തിനിരയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന സ്ക്കൂളിന്റെ മാനേജര്‍ കൂടിയാണ് റോബില്‍ വടക്കുംചേരി. പള്ളിയിലടക്കം നിരവധി സ്ഥലങ്ങളില്‍ വച്ച് ഇയാള്‍ കുട്ടിയ പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടി ജന്മം നല്‍കിയ ആണ്‍കു‍ഞ്ഞിനെ അനാഥാലയത്തില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ പോക്സ നിയമവും വൈദികനെതിരെ ചുമത്തും. പീഡനക്കേസ് പുറത്തായതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.

 

NO COMMENTS

LEAVE A REPLY