റോബിന്‍ വടക്കാംചേരിയെ സസ്പെന്റ് ചെയ്തു

0
64

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വികാരി റോബിന്‍ വടക്കാംചേരിയെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. വികാരിസ്ഥാനത്ത് നിന്ന് നീക്കുകയും ഒപ്പം കുര്‍ബാന അര്‍പ്പിക്കുന്നതിനും വചന പ്രഘോഷണത്തിനും വിലക്ക് കല്‍പ്പിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച രൂപതാധ്യക്ഷന്‍ മാര്‍ജോസ് പൊരുന്നേടത്തിന്റെ നിര്‍ദേശം കൊട്ടിയൂര്‍ ഇടവകയിലെ എല്ലാ ദേവാലയങ്ങളിലും പ്രസിദ്ധപ്പെടുത്തി. സ്ക്കൂള്‍ മാനേജര്‍ പദവിയില്‍ നിന്നും നീക്കി. ആരോപണത്തെ കുറിച്ച് സഭാപരമായ അന്വേഷണങ്ങള്‍ക്കായി പ്രത്യേക കമ്മറ്റിയേയും നിയമിച്ചു.

NO COMMENTS

LEAVE A REPLY