ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്‌സി സ്‌പോൺസർ ചെയ്യാൻ സ്റ്റാർ ഇന്ത്യയ്ക്ക് താൽപര്യമില്ല

star india wont sponsor indian cricket team jersey

ഇന്ത്യൻ ക്രിക്കറ്റിന്റെ ടീമിൻറെ സ്‌പോൺസർമാരായി തുടരാൻ സ്റ്റാർ ഇന്ത്യക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തത കാരണമാണ് തീരുമാനം. ടീം ഇന്ത്യ ജേഴ്‌സിയുടെ സ്‌പോൺസർമാരാകുന്നതിനുള്ള രണ്ടാംഘട്ട ലേലത്തിൽ കമ്പനി പങ്കെടുക്കില്ല.

തങ്ങളുടെ പേര് ടീം ഇന്ത്യ ജേഴ്‌സിയിൽ കാണുന്നത് വളരെ അഭിമാനമായിരുന്നു. എന്നാലിപ്പോൾ ഒരു അസ്ഥിരത നിലനിൽക്കുന്നുവെന്നും ലേലത്തിൽ പങ്കെടുക്കേണ്ടെന്ന് തങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും സ്റ്റാർ ഇന്ത്യ സി.ഇ.ഒ ഉദയ് ശങ്കർ വ്യക്തമാക്കി.

star india wont sponsor indian cricket team jersey

NO COMMENTS

LEAVE A REPLY