തമിഴ്നാട് വിശ്വാസ വോട്ടെടുപ്പ്: സ്പീക്കര്‍ക്ക് ഹൈക്കോടതി നോട്ടീസ്

എടപ്പാടി കെ.പളനിസാമി സര്‍ക്കാരിന്‍െറ വിശ്വാസ വോട്ടെടുപ്പിനെതിരെ നല്‍കിയ ഹര്‍ജികളില്‍ മറുപടി തേടി തമിഴ് നാട് നിയമസഭാ സ്പീക്കര്‍ക്ക്​ മദ്രാസ് ഹൈക്കോടതി നോട്ടീസ്. സഭയിലെ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിയമസഭാ സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഡി.എംകെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിനടക്കം മറ്റ് രണ്ടുപേര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളുടെ വിചാരണയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരങ്ങിയ ബെഞ്ചിന്‍െറ ഉത്തരവ്.

NO COMMENTS

LEAVE A REPLY