വാട്സ്ആപ്പില്‍ നിന്ന് പോയ സ്റ്റാറ്റസ് മടങ്ങിയെത്തുന്നു

whatsapp

വാട്സ് ആപ്പിന്റെ പുതിയ അപ്ഡേഷന്‍ ലഭിച്ച എല്ലാവര്‍ക്കും ഇപ്പോഴും ഒരു അപേക്ഷമാത്രമാണുള്ളത്. ഞങ്ങളുടെ സ്റ്റാറ്റസ് തിരിച്ച് തരൂ. എന്തായാലും ഈ വിലാപം വാട്സ്അപ് മുതലാളിമാര്‍ കേട്ടു. ഉപഭോക്താക്കളുടെ ടെക്സ്റ്റ് സ്റ്റാറ്റസ് സംവിധാനം തിരിച്ച് തരാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

എന്നാല്‍ ഇതി സ്റ്റാറ്റസ് എന്നായിരിക്കില്ല ഇത് അറിയപ്പെടുക എന്ന് മാത്രം, മറിച്ച് ടാഗ്ലൈ എന്നാണ് ഇതിന്റെ പുതിയ പേര്.

വാട്ട്‌സപ്പിന്റെതുള്‍പ്പെടെയുള്ള ടെക് രഹസ്യങ്ങള്‍ ചോര്‍ത്തി ലോകത്തെ അറിയിക്കുന്ന ഡബ്ല്യൂഎ ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ പേജാണ് സ്റ്റാറ്റസ് തിരിച്ചുവരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY