ഇരുചക്രവാഹനങ്ങള്‍ക്ക് ഇനി ഹെഡ് ലൈറ്റിന് സ്വിച്ചുണ്ടാകില്ല

ഇരുചത്രവാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ ഇനി വണ്ടി സ്റ്റാര്‍ട്ടാകുമ്പോള്‍ തന്നെ കത്തും. ഇന്ന് മുത്ല‍ പുറത്തിറങ്ങുന്ന വണ്ടികള്‍ക്ക് ലൈറ്റിനായി പ്രത്യേകം സ്വിച്ച് ഉണ്ടാകില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായാണ് ഈ നീക്കം. അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.

വാഹനത്തിന്റെ എന്‍ജിനില്‍ നിന്ന് നേരിട്ടാണ് കണക്ഷന്‍. വെളിച്ചത്തിന്റെ തീവ്രത കുറയ്ക്കാനും ഇന്റിക്കേറ്ററിനും മാത്രമേ പ്രത്യേകം സ്വിച്ച് ഉണ്ടാകൂ.

NO COMMENTS

LEAVE A REPLY