Advertisement

മൊബൈൽ ഫോൺ ടവറുകൾ ക്യാൻസറിന് കാരണമോ ?

March 1, 2017
Google News 1 minute Read
does mobile phone tower causes cancer

മൊബൈൽ ടവറുകളുടെ എന്നും നമുക്ക് ഭീതി പരത്തുന്ന ഒന്നാണ്. വീടിന്റെ അടുത്ത് ഒരു മൊബൈൽ ടവറുണ്ടെങ്കിൽ മിക്കവർക്കും ആശങ്കയാണ്. കാരണം ക്യാൻസറിനും മറ്റും കാരണക്കാരനായ റേഡിയേഷൻ തുപ്പുന്ന ഇതിലും വലിയ സാധനമൊന്നും ഇല്ലല്ലോ !!

എന്നാൽ മൊബൈൽ ടവറുകളിൽ നിന്നും വമിക്കുന്ന റോഡിയേഷൻ ക്യാൻസറിന് കാരണമാകും എന്നത് വ്യാജപ്രചരണമാണ്. സമൂഹത്തെ കടന്നുപിടിച്ചിരിക്കുന്ന ‘ക്യാൻസർ ഫോബിയ’യുടെ ഭാഗമായാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ ഉണ്ടാകുന്നതെന്ന് ഡോക്ടർ കെ ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു.

ജാൻ മ്യൂട്ടേഷനാണ് ക്യാൻസറിന് കാരണക്കാരൻ. അവ ഉണ്ടാക്കുന്നതോ, റേഡിയേഷനും. എന്നാൽ മൊബൈൽ ടവറുകളിൽ നിന്നുമുള്ള റേഡിയേഷൻ ഇത്തരം മീൻ മ്യൂട്ടേഷനുകൾക്ക് കാരണമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊബൈൽ ടവറുകൾ നാം കയ്യിൽ വയ്ക്കുന്ന മൊബൈൽ ഫോണുകളേക്കാൾ സുരക്ഷിതമാണെന്ന് വിദഗ്ദർ പറയുന്നു. സംസ്ഥാനത്ത് മൊത്തം 1500 മൊബൈൽ ടവറുകൾ ഉണ്ട്. എന്നാൽ അവയൊന്നും മാരക റോഡിയേഷനുകൾ ഉണ്ടാക്കുന്നില്ലെന്ന് ടെലികോം എൻഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആന്റ് മോണിറ്ററിങ്ങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സി.സുനിത പറയുന്നു.

 

മൊബൈൽ ഫോൺ ടവറുകൾ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കളക്ടർ മുഹമ്മദ് വൈ സഫിറുല്ല പറഞ്ഞു. സേഫ്റ്റി ഓഫ് മൊബൈൽ ഫോൺ ടവേഴ്‌സ് എന്ന ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

does mobile phone tower causes cancer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here