Advertisement

സുരക്ഷാ വീഴ്ച; എയർ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി

March 1, 2017
Google News 1 minute Read
air india kochi jidha airplane damaged passengers as a protest sat inside demanding parallel arrangement

ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക പിഴവിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കി. ലാന്റിങ് ടയറുകളിൽ ഘടിപ്പിച്ചിട്ടുളഅള പിൻ ടേക്ക് ഓഫിന് മുമ്പ് നീക്കാൻ എൻജിനിയർമാർ മറന്നതാണ് വിമാനം തിരിച്ചിറക്കാൻ കാരണം.

എയർ ഇന്ത്യയുടെ ഡൽഹി- കൊച്ചി – ദുബായ് (എഐ 933) വിമാനമാണു തിങ്കളാഴ്ച രാവിലെ 5.36നു ഡൽഹിയിൽ നിന്നു പറന്നുയർന്ന് നാൽപത് മിനിട്ടിന് ശേഷം തിരിച്ചിറക്കിയത്. 243 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കൃത്യ നിർവ്വഹണത്തിൽ പിഴവ് വരുത്തിയ രണ്ട് എൻജിനിയർമാരെ അന്വേഷണ വിധേയമായി ജോലിയിൽനിന്ന് മാറ്റി നിർത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here