മിഠായിതെരുവ് തീപിടുത്തം അട്ടിമറിയെന്ന് വ്യാപാരി ഏകോപന സമിതി

കഴിഞ്ഞ ദിവസം മിഠായിതെരുവില്‍ തുണിക്കട കത്തി നശിച്ച സംഭവം അട്ടിമറിയാണെന്ന ആരോപണവുമായി സംസ്ഥാന വ്യാപാരി ഏകോപന സമിതി രംഗത്ത്. തീ കത്തിച്ചശേഷം ഓരാള്‍ ഓടിപോകുന്നത് കണ്ടതായി സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ വെളിപ്പെടുത്തി. മിഠായിതെരുവില്‍ ഇത് വരെ നടന്ന എല്ലാ തീപിടുത്തങ്ങളും അട്ടിമറിയാണെന്നും അതാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്തതെന്നും ടി നസറുദ്ദീന്‍ പറയുന്നു.

മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയശേഷമാണ് എല്ലാ തീപിടുത്തം ‘നടത്തുന്നത്’.  കടയ്ക്ക് പിന്നില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ കട കത്തിയിരിക്കുമെന്നും ടി നസറുദ്ദീന്‍.ഇനിയും തീ പിടുത്തം ഉണ്ടാകുമെന്നും ടി നസറുദ്ദീന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY