ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ; ഇന്ത്യ ഞെട്ടിച്ചുവെന്ന് അമേരിക്ക

isro

ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിജയകരമായി ശൂന്യാകാശത്തെത്തിച്ച ഇന്ത്യ തങ്ങളെ ഞെട്ടിച്ചുവെന്ന് അമേരിക്ക. അമേരിക്കൻ പ്രസിഡന്റിന്റെ ദേശീയ രഹസ്യാന്വേഷണ വിഭാഗം നോമിനി ഡാൻ കോട്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം നേട്ടങ്ങളിൽ പിന്നിലായിപ്പോകുന്നത് അമേരിക്കയ്ക്ക് സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്എൽവി സി37 റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 15നാണ് ശ്രീഹരിക്കോട്ടയിൽനിന്ന് 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ എന്നത് രാജ്യാര ബഹിരാകാശ ചരിത്രത്തിൽ തന്നെ ഇത് ആദ്യമാണ്.

NO COMMENTS

LEAVE A REPLY