വികസനം മുടക്കികളെ അംഗീകരിക്കില്ല : മുഖ്യമന്ത്രി

pinarayi-assembly

വികസനത്തിന് എതിര് നിൽക്കുന്നവരെ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുറത്തുള്ള സംഘടനകളാണ് വികസന പ്രവർത്തനങ്ങൾക്കെതിരെ രംഗത്തെത്തുന്നത്.

വികസനം മുടക്കികളെന്ന് മാത്രമെ ഇത്തരക്കാരെ വിശേഷിപ്പിക്കാനാകൂ എന്നും മുഖ്യമന്ത്രി. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇത്തരം സംഘടനകളുടെ നീക്കങ്ങൾ സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

NO COMMENTS

LEAVE A REPLY