നടിയെ ആക്രമിച്ച സംഭവം; സിനിമാ മേഖലയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല : സത്യൻ അന്തിക്കാട്

sathyan anthikkadu

നടിയെ ആക്രമിച്ച സംഭവത്തിൽ സിനിമാ മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കാര്യങ്ങൾ തീരുമാനിക്കുന്നത് മാഫിയകളാണെന്ന പ്രചാരണം ശരിയല്ലെന്നും ലഹരി മരുന്ന് ഉപയോഗിച്ചെന്ന് കരുതി സിനിമ ഉണ്ടാക്കാനാകില്ലെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി. ഫെബ്രുവരി 17ന് അർദ്ധരാത്രി നടി സ്വന്തം കാറിൽ ആക്രമിക്കപ്പെട്ടതോടെ സിനിമയിലെ അക്രമത്തെ കുറിച്ചും മാഫിയാ ബന്ധത്തെ കുറിച്ചും ഏറെ ചർച്ചയായിരുന്നു.

NO COMMENTS

LEAVE A REPLY