കനയ്യ രാജ്യദ്രോഹിയല്ല

kanhaiya-kumar

രാജ്യദ്രോഹക്കേസിൽ ജെഎൻയു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് ഡൽഹി പോലീസ്. കോടതിയിൽ സമർപ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് കനയ്യക്കെതിരെ തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ ജെഎൻയു വിദ്യാർത്ഥിനേതാക്കളായ ഉമർ ഖാലിദ്, അനിർബെൻ ഭട്ടാചാര്യ എന്നിവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി.

ജെഎൻയു ക്യാമ്പസിൽ 2016 ഫെബ്രുവരി ഒമ്പതിന് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി 40 വീഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായാണ് പോലീസിൽ കുറ്റപത്രം. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY