പെപ്‌സി-കോള ഉൽപന്നങ്ങൾ നിരോധിച്ച് തമിഴ്‌നാട്

TN boycotts pepsi cola products

ഇന്ന് മുതൽ തമിഴ്‌നാട്ടിലെ കടകൾ പെപ്‌സി, കോള ഉൽപന്നങ്ങൾ ബഹിഷ്‌ക്കരിക്കുന്നു. തമിഴ്‌നാട്ടിലെ വ്യാപാരി വ്യവസായി സംഘടനകളുടെ സംയുക്ത നിർദ്ദേശമനുസരിച്ചാണ് ഇവയുടെ വിൽപ്പന നിർത്തുന്നത്. തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷൻ, തമിഴ്‌നാട് വണികർ കൂട്ടമൈപ്പ് പേരവൈ എന്നീ സംഘടനകളെടുത്ത കടുത്ത തീരുമാനത്തിന് മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വരൾച്ച മൂലം കർഷകർ വെള്ളമില്ലാതെ പൊറുതിമുട്ടുന്ന സമയത്ത് വെള്ളം ഊറ്റിയെടുത്ത് ശീതളപാനീയങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കമ്പനികളുടെ ചൂഷണം തടയുക എന്നതാണ് തീരുമാനമെടുക്കാനുള്ള ഒരു കാരണം.

TN boycotts pepsi cola products

NO COMMENTS

LEAVE A REPLY