തെരുവുവിളക്കുകള്‍ ഇനി ഓട്ടോമാറ്റിയ്ക്കായി അണയും

കൊച്ചി നഗരത്തിലെ തെരുവുവിളക്കുകള്‍ അണയ്ക്കാന്‍ ഇനി ഓട്ടോമാറ്റിക്ക് ടൈമറുകള്‍. കൊച്ചിയിലെ പത്ത് സെക്ഷനുകളിലായി 80ശതമാനം തെരുവുവിളക്കുകളില്‍ ഈ സംവിധാനം ഘടിപ്പിച്ച് കഴിഞ്ഞു. നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും ഓട്ടോമാറ്റിക്ക് ടൈമറുവഴി അണയ്ക്കാനും തെളിക്കാനുമാണ് തീരുമാനം.ഇതിനായുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.

ഊര്‍ജ്ജ പ്രതിസന്ധി കുറയ്ക്കാനും ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാനും ഇത് വഴി സാധിക്കും. ഇതുവരെ ജീവനക്കാരെത്തി ഓരോ ട്രാന്‍സ്ഫോമറുകളിലേയും വിളക്കുകള്‍ ഓണാക്കുകയും അണയ്ക്കുകയുമായിരുന്നു പതിവ്.

NO COMMENTS

LEAVE A REPLY