ബംഗളുരുവിലെ ഉരുക്കുപാലം പദ്ധതി ഉപേക്ഷിച്ചു

bengaluru-steel-bridge-plan

ബംഗളുരുവിൽ ഉരുക്കു പാലം നിർമ്മിക്കാനുള്ള പദ്ധതി സർക്കാർ ഉപേക്ഷിച്ചു. ബംഗളുരു നഗരവും ബംഗളുരു വിമാനത്താവളവും തമ്മിൽ യോജിപ്പിക്കുന്നതിനുവേണ്ടിയാണ് 1350 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാലം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്.

പാലം നിർമ്മിക്കാൻ 812 മരങ്ങൾ മുറിക്കേണ്ടി വരുമെന്നത് ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. 6.7 കിലോമീറ്ററായിരുന്നു പദ്ധതി പ്രകാരം ഉരുക്കുപാലത്തിന്റെ നീളം.

നഗരവാസികളും വിവിധസംഘടനകളും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നു. കൂട്ടായ ശ്രമങ്ങളുടെ ഭാഗമായി ദേശീയ ഹരിത ട്രെബ്യൂണലിൽ നിന്ന് പദ്ധതി സ്റ്റേ ചെയ്യാനുള്ള ഉത്തരവും ജനങ്ങൾ നേടിയിരുന്നു.

NO COMMENTS

LEAVE A REPLY