Advertisement

ഫ്ളവേഴ്സ് ടിവി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, നിലാവും നക്ഷത്രങ്ങളും മികച്ച സീരിയല്‍

March 2, 2017
Google News 2 minutes Read

രണ്ടാമത് ഫ്ളവേഴ്സ് ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ് മികച്ച സീരിയല്‍. നിലാവും നക്ഷത്രങ്ങളും സീരിയലിന്റെ സംവിധായകന്‍ ജി ആര്‍ കൃഷ്ണനാണ് മികച്ച സംവിധായകന്‍.
പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മറ്റ് പുരസ്കാരങ്ങള്‍
മികച്ച നടന്‍- ബിജു സോപാനം( ഉപ്പും മുളകും, ഫ്ളവേഴ്സ് ടിവി)
മികച്ച നടി- സ്വാസിക (ചിന്താവിഷ്ടയായ സീത ,ഏഷ്യാനെറ്റ് )
മികച്ച സഹ നടൻ – അജി ജോൺ ,(പോക്കുവെയിൽ , ഫ്ളവേഴ്സ് )
മികച്ച സഹനടി – ശാരി (നിലാവും നക്ഷത്രങ്ങളും, അമൃത)
മികച്ച സഹനടി ( ജൂറി പരാമർശം) -ദേവി അജിത് (ഈറൻ നിലാവ് , ഫ്ളവേഴ്സ്)
മികച്ച ഹാസ്യതാരം -മഞ്ജു പിള്ള (വിവിധ പരിപാടികൾ )
മികച്ച ജനപ്രിയ സീരിയൽ -ഉപ്പും മുളകും (ഫ്ളവേഴ്സ് )

ഹോം മസാല ആപ്പിലെ വോട്ടിംഗിലൂടെ പ്രേക്ഷകരാണ് ഉപ്പും മുളകിനേയും ജനപ്രിയ സീരിയലായി തെരഞ്ഞെടുത്തത്.

മികച്ച ഹാസ്യ താരം ജൂറി പരാമർശം – മഞ്ജു സുനിച്ചൻ (വിവിധ സീരിയലുകൾ )
മികച്ച അവതാരക – നൈല ഉഷ (മിനിറ്റ് ടു വിൻ ഇറ്റ് ,മഴവിൽ )
മികച്ച വാർത്ത അവതാരകൻ – അഭിലാഷ് മോഹൻ (റിപ്പോർട്ടർ ടി.വി )
മികച്ച ന്യൂസ് റിപ്പോർട്ടർ _-സുബിത സുകുമാരൻ( ജീവന്‍ ടിവി)
മികച്ച ഡോക്യുമെന്ററി – മലമുഴക്കിയുടെ ജീവന സംഗീതം (മാതൃഭൂമി ടി .വി)
പുതുമയുള്ള ടെലിവിഷൻ പ്രോഗ്രാം -നമ്മൾ (ഏഷ്യാനെറ്റ് ന്യൂസ് )
മികച്ച പരിസ്ഥിതി സൗഹാര്‍ദ്ദ പരിപാടി – സ്നേക്ക് മാസ്റ്റര്‍ (കൗമുദി ടി .വി)
ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് _ ശ്യാമ പ്രസാദ്

ദൃശ്യ മാധ്യമ രംഗത്തെ സംഭാവനകൾക്കുള്ള ജൂറി പുരസ്കാരങ്ങൾ

വി.കെ .ശ്രീരാമൻ

എം .വി .നികേഷ് കുമാർ

സി .ആർ .ചന്ദ്രൻ

ജി സാജന്‍

സന്തോഷ് ജോർജ് കുളങ്ങര
സിബി ചാവറ

മാര്‍ച്ച് അഞ്ചിന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍സെന്റര്‍ മൈതാനത്താണ് അവാര്‍‍ഡ് സമ്മേളനം നടക്കുക. വൈകിട്ട് 6.30 മുതലാണ് പരിപാടി.

പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ, നടനും സംവിധായകനുമായ മധുപാൽ, വാർത്താ അവതാരക മായ ശ്രീകുമാർ, ടെലിവിഷൻ നിരൂപക ഉഷ്.എസ്.നായർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിവിധ ചാനലുകളിൽ നിന്ന് ലഭിച്ച എൻട്രികളിൽ പരിശോധിച്ച് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. മെറിറ്റിന് മാത്രം പ്രാധാന്യം നല്കി മാനേജ്‌മെന്റിന്റെ യാതൊരു ഇടപെടലുമില്ലാതെ സുതാര്യമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here