രക്ഷപ്പെടൂ… ഐഎസിന് ബാഗ്ദാദിയുടെ നിർദ്ദേശം

isis goa Afghan IS leader killed says pentagon

ഇറാഖിലെ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് പരാജയം സമ്മതിച്ചു. പ്രദേശത്തെ ഭീകരരോട് രക്ഷപ്പെടാനോ ആത്മഹത്യ ചെയ്യാനോ ഐഎസ് മേധാവി അബൂബക്കർ അൽ ബാഗ്ദാദി നിർദ്ദേശം നൽകി. ഇറാഖിലെയും സിറിയയിലെയും മലനിരകളിലൊളിക്കാ നാണ് നിർദ്ദേശം.

ഈ ഉത്തരവ് മൊസൂൾ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ ആക്രമണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഐഎസ് ഭീകരരെ അറിയിക്കാനും ബാഗ്ദാദി ആവശ്യപ്പെട്ടു. ഇറാഖി സേന വളയുമ്പോൾ ചാവേറായി പൊട്ടിത്തെറിക്കാനും ഉത്തരവിൽ പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായ മൊസൂൾ തിരിച്ച് പിടിക്കാൻ ഇറാഖ് സേനയുടെ നേതൃത്വത്തിൽ ആക്രമണം ആരംഭിച്ചിരുന്നു. കിഴക്കൻ മൊസൂൾ ജനുവരി അവസാനത്തോടെ തിരിച്ച് പിടിച്ചിരുന്നു.

NO COMMENTS

LEAVE A REPLY