ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

jishnu family

നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കെ കൃഷ്ണദാസിന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ ജിഷ്ണുവിന്റെ കുടുംബം.

ഹൈക്കേടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കൃഷ്ണദാസിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന് കരുതിയതാണ്.

കേസ് അട്ടിമറിക്കാൻ റൂറൽ എസ് പി അടക്കം ശ്രമിച്ചു. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്നും ഇനി ഒരു ജിഷ്ണു ഉണ്ടാകാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ പറഞ്ഞു.

NO COMMENTS

LEAVE A REPLY