നാസിക്കിൽനിന്ന് കാണാതായ സൈനികൻ മരിച്ച നിലയിൽ

roy

നാസിക്കിലെ സൈനിക ക്യാംപിൽനിന്ന് കാണാതായ മലയാളി സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. നാസിക്കിലെ ദേവലാലിൽ നിന്നാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കൊല്ലം എഴുകോൺ സ്വദേശി റോയി മാത്യുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. മരണത്തെപ്പറ്റി അന്വേഷിക്കണ മെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

നാസിക്കിലെ ആർ ആർ റജിമെന്റിൽ ജവാനായിരുന്നു റോയി മാത്യു. ഫെബ്രുവരി 25 മുതലാണ് ഇയാളെ കാണാതായത്. 25നാണ് റോയി അവസാനമായി ഭാര്യയെ വിളിച്ചത്.

ഒരു ഓൺലൈൻ മാധ്യമം നടത്തിയ ഒളിക്യാമറ റിപ്പോർട്ടിങ്ങിൽ റോയിയുടെ അഭിപ്രായവും നൽകിയിരുന്നു. എന്നാൽ ഇത് തന്റെ അറിവോടെ അല്ലെന്നും ജോലി പോകാൻ സാധ്യത ഉണ്ടെന്നും റോയ് ഭാര്യയോടും പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY