ഈ അവാര്‍ഡ് അപ്രതീക്ഷിതം-സ്വാസിക

swasika

ഫ്ളവേഴ്സിന്റെ മികച്ച നടിയ്ക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് നേട്ടം തികച്ചും അപ്രതീക്ഷിതമാണെന്ന് നടി സ്വാസിക. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചിന്താവിഷ്ടയായ സീത എന്ന സീരിയലിലെ കഥാപാത്രത്തെ മിഴിവുറ്റതാക്കിയതിലൂടെയാണ് സ്വാസികയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.
തന്റെ മനസിനോട് ഏറ്റവും അടുത്ത് നിന്ന ക്യാരക്ടറാണ് സീത, ആ കഥാപാത്രത്തിലൂടെ തന്നെ ടെലിവിഷന്‍ രംഗത്തെ അവാര്‍ഡ് നേടിയതില്‍ അതിയായ സന്തോഷം ഉണ്ട്. ടെലിവിഷന്‍ രംഗത്തെ സ്വാസികയുടെ ആദ്യ അവാര്‍ഡാണിത്.

നോമിനേഷന്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നു എന്നാല്‍ അവാര്‍ഡ് നേടുമെന്ന് ഒരിക്കലും പ്രതീക്ഷിരുന്നില്ലെന്ന് സ്വാസിക പറയുന്നു. സാധാരണ സീരിയലില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ഭാവങ്ങളും വികാരങ്ങളും ഉള്‍ക്കൊണ്ട കഥാപാത്രമായിരുന്നു സീതയുടേത്. സീതയോടുള്ള എന്റെ ഇഷ്ടത്തിന് പകിട്ടേകുന്നതാണ് ഈ അവാര്‍ഡ്. സീരിയല്‍ ലോകത്ത് എനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിത്തന്ന കഥാപാത്രമാണ് സീത. അതുകൊണ്ട് തന്നെ ഈ അവാര്‍ഡ് എനിക്ക് എക്കാലവും ഏറെ പ്രിയപ്പെട്ടതായിരിക്കുമെന്നും സ്വാസിക പറഞ്ഞു.

NO COMMENTS

LEAVE A REPLY