എല്‍പി സ്ക്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

0
296
rajith

കണ്ണൂരില്‍ എല്‍പി സ്ക്കൂളി‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കണ്ണാടിപ്പറമ്പ് വയമ്പ്രം സ്വദേശി രജിത്താണ് അറസ്റ്റിലായത്. മാട്ടൂല്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്ക്കൂളിലെ അധ്യാപകനാണ് രജിത്ത്. ഒരു കൊല്ലം മുമ്പാണ് ഇയാള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് പീഡിപ്പിച്ചത്. ഇപ്പോള്‍ അധ്യാപകന്‍ സ്ക്കൂളില്‍ നിന്ന് സ്ഥലം മാറിപോയിട്ടുണ്ട്.

അന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്ന് കേസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ കേസ് ഒതുക്കി തീര്‍ത്തു. ബാലാവകാശ കമ്മീഷന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY