ലോകത്തെ ഏറ്റവും വലിയ സൈക്കിൾ കക്കോടിയിൽ ഒരുങ്ങുന്നു

world largest bicycle in kakkodi

ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ കക്കോടിയിൽ ഒരുങ്ങുന്നു. കാഴ്ചയിൽ ഭീമാകാരനെങ്കിലും സൈക്കിൾ ചവിട്ടാൻ അറിയുന്ന ആർക്കും കൊണ്ടുനടക്കാൻ പറ്റിയ രീതിയിലാണ് ഈ ഭീമൻ സൈക്കിൾ നിർമ്മിക്കുന്നത്. ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ പ്രദർശിപ്പിച്ച് ഗിന്നസ് ബുക്കിൽ ഇടംനേടുകയാണ് നിർമാതാക്കളുടെ ലക്ഷ്യം. ആറുമീറ്റർ ഉയരവും ഒമ്പതു മീറ്റർ നീളവും 250 കിലോ ഭാരവുമുള്ള സൈക്കിളിന് രണ്ടരലക്ഷം രൂപയാണ് നിർമാണച്ചെലവ്. പ്രമുഖ കാർട്ടൂണിസ്റ്റ് എം. ദിലീഫാണ് സൈക്കിളിന്റെ ശിൽപി.

 

 

world largest bicycle in kakkodi

NO COMMENTS

LEAVE A REPLY