പുനർവിവാഹം; വിജയ് പ്രതികരിക്കുന്നു

amala poul and vijay major happenings in film industry 2016

അമലപോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എ എൽ വിജയ് വീണ്ടും വിവാഹിതനാകുന്നുവെന്ന് വാർത്തകൾക്കുപിന്നാലെ പ്രതികരണവുമായി വിജയ് രംഗത്തെത്തി. ഒരു മലയാളി നടിയെയാണ് എ എൽ വിജയ് വിവാഹം കഴിക്കുന്നതെന്നുമായിരുന്നു വാർത്തകൾ വന്നിരുന്നത്.

എന്നാൽ ഈ വാർത്ത സംവിധായകൻ നിഷേധിച്ചിരിക്കുകയാണ്. താൻ പുനർവിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഇങ്ങനെയൊരു വാർത്ത വന്നത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വിജയ്.

ഇത്തരം ഊഹാപോഹങ്ങളെ മാധ്യമങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും വിജയ് പറഞ്ഞു. 2014 ജൂൺ 12നായിരുന്നു എ എൽ വിജയ് അമലാ പോളും വിവാഹിതരായത്. മൂന്നു വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. എന്നാൽ ഒരു വർഷത്തെ കുടുംബ ജീവിതത്തിനു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.

NO COMMENTS

LEAVE A REPLY