ചൈനീസ് വിദ്യാർത്ഥിയ്ക്ക് നേരെ പീഡനം; ഒരാൾ അറസ്റ്റിൽ

arrest kathirur manoj murder case action against police parappanangadi murder case husband arrested

സൗത്ത് ഡൽഹിയിൽ ചൈനീസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മൺപാത്രവിൽപ്പനക്കാരനായ അവിനിഷ് എന്നയാളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കൈലാശ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ചൈനീസ് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.

മൺപാത്ര വിൽപ്പനക്കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി പാത്രം വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ പാത്രം വേണ്ടെന്ന് പറഞ്ഞപ്പോൾ പെൺകുട്ടിയെ ബലമായി വീടിനുള്ളിൽ കയറ്റി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

NO COMMENTS

LEAVE A REPLY