ഇലക്ട്രോണിക് മാലിന്യം നീക്കം ചെയ്യാൻ ഉത്തരവ്

e waste IT@school project to treat e waste

കൊച്ചി തുറമുഖത്തിറക്കിയിരുന്ന ഇലക്ട്രോണിക് മാലിന്യം അടിയന്തിരമായി തിരിച്ച് കയറ്റി അയക്കാൻ കസ്റ്റംസ് കമ്മീഷ്ണർ ഉത്തരവിട്ടു. ഇലക്ട്രോടിക് മാലിന്യം ഇറക്കിയ രണ്ട് കൊൽക്കത്ത കമ്പനികളിൽനിന്ന് 13 ലക്ഷം പിഴ ഈടാക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്. മാലിന്യം തിരിച്ചയക്കുന്നില്ലെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കസ്റ്റംസിന്റെയും നേതൃത്വത്തിൽ അവ നശിപ്പിക്കണമെന്നും കസ്റ്റംസ് ഓഫീസറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇലക്ട്രോണിക് മാലിന്യം ഇറക്കിയ 11 കമ്പനികളിൽ രണ്ട് കമ്പനികൾക്ക് നേരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. അമേരിക്ക, ജർമ്മനി എന്നിവിടങ്ങളിൽനിന്നാണ് ഇലക്ട്രോണിക് മാലിന്യങ്ങൾ കൊച്ചിയിൽ എത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY