അവാര്‍ഡില്‍ സന്തോഷം, ഫ്ളവേഴ്സിന്റെ ഗട്സില്‍ അതിലും സന്തോഷം- മഞ്ജുപിള്ള

ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ്സില്‍ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മ‍ഞ്ജുപിള്ള ട്വന്റിഫോര്‍ ന്യൂസിനോട്. ഫ്ളവേഴ്സിന്റെ ടെലിവിഷന്‍ അവാര്‍ഡ്സില്‍ കഴിഞ്ഞ കൊല്ലം പെര്‍ഫോമന്‍സിനായി എത്തിയിരുന്നു. എന്നാല്‍ ഇത്തവണ അവാര്‍ഡ് വേദിയിലേക്കുള്ള വരവ് പുരസ്കാരം ഏറ്റുവാങ്ങാനായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

ഒരുപാട് കുട്ടികള്‍ ഹാസ്യരംഗത്ത് ഇപ്പോഴുണ്ട്. അക്കാരണം കൊണ്ട് തന്നെയാണ് അവാര്‍ഡ് പ്രതീക്ഷിക്കാഞ്ഞത്.
എല്ലാ ചാനലിലുള്ളവര്‍ക്കും അവാര്‍ഡ് നല്‍കാനുള്ള ഫ്ളവേഴ്സിന്റെ ഈ ഉദ്യമത്തെ ഗട്സ് എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. അത്തരം ഒരു അവാര്‍ഡ് നേടിയതിലെ സന്തോഷം ഉണ്ട്.

കഴിഞ്ഞ വര്‍ഷം ഫ്ളവേഴ്സ് സംഘടിപ്പിച്ച ഈ അവാര്‍ഡ് സ്വീകരിക്കാന്‍ പലരും എത്തിയില്ല, സത്യത്തില്‍ ആര്‍ട്ടിസ്റ്റുകള്‍ സമൂഹത്തിന്റെ സ്വത്താണ്, അവര്‍ ഒരു വിഭാഗത്തിന്റേയോ ചാനലിന്റേയോ സ്വന്തമല്ല. അത്തരത്തില്‍ അവാര്‍ഡ് വാങ്ങാതിരിക്കുന്നതിന്റെ കാരണങ്ങളെയും ന്യായീകരണങ്ങളേയും എനിക്ക് മനസിലാകുന്നില്ല.

അവാര്‍ഡ് കൊടുക്കാന്‍ ഫ്ളവേഴ്സ് ചാനല്‍ കാണിക്കുന്ന മനസിനെ ഗട്സിനെ പ്രശംസിക്കാതിരിക്കാനാവില്ലെന്നും മഞ്ജുപിള്ള പറഞ്ഞു.

NO COMMENTS

LEAVE A REPLY