ഇത് എന്റെ ജീവിതത്തിലെ ആദ്യ അവാര്‍ഡ്- മഞ്ജു സുനിച്ചന്‍

അഭിനയരംഗത്തേക്ക് വന്നിട്ട് എനിക്ക് കിട്ടുന്ന ആദ്യ അവാര്‍ഡാണിത്. അത് കൊണ്ട് എനിക്കിത് ഓസ്കാറിന് തുല്യമാണെന്ന് ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ്സില്‍ മികച്ച ഹാസ്യതാരത്തിനുള്ള ജൂറി പരാമര്‍ശം നേടിയ മഞ്ജുസുനിച്ചന്‍ ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചു. വിവിധ സീരിയലുകളിലെ പ്രകടനത്തിനാണ് മഞ്ജുവിന് പുരസ്കാരം.സത്യത്തില്‍ ഇപ്പോഴാണ് അഭിനയം എന്ന പ്രൊഫഷന്റെ ചുമതലബോധം എത്രയാണെന്ന് എനിക്ക് മനസിലാകുന്നത്.

ഈ രംഗത്തേക്ക് വന്നിട്ട് നാല് കൊല്ലമായിട്ടും അഭിനയജീവിതത്തെ കൂടുതല്‍ സീരിയസായി ഞാന്‍ കാണുന്നത് ഇപ്പോളാണ്. അത് കൊണ്ട് തന്നെ ഈ അവസരത്തില്‍ ലഭിച്ച ഈ അവാര്‍ഡിനെ ഞാന്‍ ഏറ്റവും വിലമതിക്കുന്നു. ഒരു സാധാരണ ജീവിതത്തില്‍ നിന്നാണ് എന്റെ അഭിനയരംഗത്തേക്കുള്ള വരവ്. അത് കൊണ്ട് ഈ അവാര്‍ഡ് നല്‍കുന്ന സന്തോഷം വാക്കുകളില്‍ വെളിപ്പെടുത്താനാവുന്നതല്ലെന്നും മഞ്ജു പറയുന്നു.

ഇക്കാലത്ത് തമ്മില്‍ തമ്മില്‍ പോലും ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പ്രശംസിക്കാറില്ല, അപ്പോള്‍ മറ്റ് ചാനലുകളിലെ കലാകാരന്മാരേകൂടി അംഗീകരിച്ച് അവര്‍ക്ക് പുരസ്കാരം നല്‍കാന്‍ ഫ്ലവേഴ്സ് കാണിക്കുന്ന ഈ ആര്‍ജ്ജവം പ്രശംസനീയമാണ്. മറ്റൊരു പ്രസ്ഥാനത്തിനും ഇത്ര ജനകീയമാകാന്‍ കഴിയില്ലെന്നും മഞ്ജു ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY