ഇത് സ്റ്റേറ്റ് അവാര്‍ഡിന് തുല്യം- ജി. ആര്‍ കൃഷ്ണന്‍ 

ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡിന് അര്‍ഹമായ നിലാവും നക്ഷത്രങ്ങളും എന്ന സീരിയലിന്റെ സംവിധായകന്‍ ജി ആര്‍ കൃഷ്ണന്‍ ട്വന്റിഫോര്‍ ന്യൂസിനോട്...

നിലാവും നക്ഷത്രങ്ങള്‍ക്കും ലഭിച്ച ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ് സ്റ്റേറ്റ് അവാര്‍ഡിന് തുല്യമാണെന്ന് സീരിയല്‍ ഡയറക്ടര്‍ ജി. ആര്‍ കൃഷ്ണന്‍. ഫ്ളവേഴ്സിന്റെ രണ്ടാം ടെലിവിഷന്‍ പുരസ്കാര നിശയിലേക്ക് മികച്ച സീരിയലായാണ് ജി. ആര്‍ കൃഷ്ണന്റെ നിലാവും നക്ഷത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടത്.

പഴയകാല നടി ശാരി കേന്ദ്രകഥാപാത്രത്തിലെത്തുന്ന സീരിയല്‍ അമൃത ടിവിയിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഈ സീരിയലിന് ലഭിക്കുന്ന ആദ്യ അവാര്‍ഡാണിതെന്നും ജി.ആര്‍ കൃഷ്ണന്‍ പറഞ്ഞു.
2015ല്‍ ജെസി ഫൗണ്ടേഷന്റെ മികച്ച സംവിധായകനുള്ള അവാര്‍ഡ് ജി ആര്‍ കൃഷ്ണന് ലഭിച്ചിരുന്നു. സരയു എന്ന സീരിയലാണ് അന്ന് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫ്ളവേഴ്സിന്റെ മലയാള ടെലിവിഷന്‍ രംഗത്തെ പ്രവര്‍ത്തരെയെല്ലാം ഒരു കുടക്കീഴില്‍ വരുന്ന ഈ അവാര്‍ഡ് അതിന്റെ ഒന്നാം വര്‍ഷത്തില്‍ തന്നെ ഞാനടങ്ങുന്ന സീരിയല്‍ പ്രവര്‍ത്തകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ആ പുരസ്കാരമേള തന്നെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷം ഉണ്ടെന്നും ജി ആര്‍ കൃഷ്ണന്‍ ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY