എംടിയുടെ വാക്കുകൾ ഉദ്ധരിച്ച് ധനമന്ത്രിയുടെ ബജറ്റ് അവതരണം

budget 2017 127 crore for clean mission

എംടി വാസുദേവൻ നായരുടെ വാക്കുകൾ ഉദ്ധരിച്ചാണ് ധനമന്ത്രി ടി എം തോമസ് ഐസക് എൽഡിഎഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരണം ആരംഭിച്ചത്. നോട്ട് നിരോധനം തുഗ്ലക്ക് പരിഷ്‌കരണമെന്ന എംടിയുടെ വിവാദ പരാമർശമാണ് ധനമന്ത്രി നിയമസഭയിൽ ആവർത്തിച്ചത്. കൂടാതെ എംടിയുടെ നാലുകെട്ട്, മഞ്ഞ് തുടങ്ങിയ നോവലുകളെ ഓർമ്മിപ്പിച്ചും അതിലെ വാചകങ്ങൾ ഉദ്ധരിച്ചുമാണ് ധനമന്ത്രി പ്രസംഗം തുടർന്നത്.

സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സമയത്ത് കേന്ദ്രസർക്കാർ യാഥാസ്ഥിതിക നിലപാട് തുടരുന്നത് വിഷമകരമെന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനംകൊണ്ട് സംസ്ഥാനത്തെ സാമ്പത്തിക രംഗം ഗുരുതര പ്രതിസന്ധിയിലാണ്. ബാങ്കുകളിൽ പണമുണ്ട്, എന്നാൽ ആരും വായ്പയെടുക്കുന്നില്ല. 4.7 ശതമാനം വർദ്ധനവ് മാത്രമാണ് ബാങ്ക് വായ്പയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY