കള്ളക്കടത്ത് തടയാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന് മർദ്ദനം

wayanadu

വയനാട്ടിൽ ഔഷധ ഗുണമുള്ള കറപ്പത്തോൽ കടത്താൻ ശ്രമിച്ചവരെ തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥന് മർദ്ദനം. തിരുവണയിൽ നിന്ന് ബാവലി വഴി കർണാടകയിലേ ക്ക് മിനി ലോറിയിൽ കടറപ്പത്തോൽ കടത്താൻ ശ്രമിക്കവെ തടഞ്ഞപ്പോഴാണ് വൈൽ ഡ് ലൈഫ് എസ് എഫ് ഒ ജോസ് ലൂഡോയ്ക്കാണ് മർദ്ദനമേറ്റത്.

ഇന്ന് രാവിലെ ആറ് മണിയോടെ ബാവലി വനംവകുപ്പ് ചെക് പോസ്റ്റിൽ വച്ചാണ് സംഭവം. ഉദ്യോഗസ്ഥനെ മർദ്ദിച്ച ശേഷം വാഹനത്തിന്റെ ഡ്രൈവറും സഹായിയും ഇറങ്ങി ഓടി. സംഭവത്തെ തുടർന്ന് വാഹന ഉടമായായ തരുവണ സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി വൈൽഡ് ലൈഫ് ഡെപ്യൂട്ടി റേഞ്ചർ കെ സുധാകരൻ അറിയിച്ചു.

NO COMMENTS

LEAVE A REPLY