കരുൺ നായർ പുറത്ത്; ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

bangalure cricket test

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബംഗളുരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 176 റൺസ് എടുക്കുന്നതിനിടയിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടമായി. അർദ്ധ സെഞ്ച്വറിയുമായി ഓപ്പണർ കെ എൽ രാഹുലും വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ. പരിക്കേറ്റ മുരളീ വിജയ്ക്ക് പകരം ടീമിൽ ഇടംനേടിയ അഭിനവ് മുകുന്ദ് പൂജ്യത്തിന് പുറത്ത്. ക്യാപ്റ്റൻ കോഹ്ലി 12 റൺസ് എടുത്ത് പുറത്തായി. 39 പന്തിൽ 26 റൺസെടുത്ത കരുൺ നായർ ഒക്കീഫോയുടെ പന്തിൽ പുറത്തായി.

NO COMMENTS

LEAVE A REPLY