പിണറായിക്ക് നേരെ വധഭീഷണി; കുന്ദൻ ചന്ദ്രാവത്തിനെതിരെ കേസ്

kundan chandravath

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കണമെന്ന് ആഹ്വാനം ചെയ്ത ആർഎസ് എസ് നേതാവ് കുന്ദൻ ചന്ദ്രാവത്തിനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. അക്രമത്തിന് പ്രേരിപ്പിച്ചതിനാണ് ഐപിഎസി 505 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധനയ്ക്ക് ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് ഉജ്ജയിനി എസ് പി എംഎസ് വർമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം ചന്ദ്രാവത്തിനെ ആർഎസ്എസിൽനിന്ന് പുറത്താക്കിയിരുന്നു.

NO COMMENTS

LEAVE A REPLY