Advertisement

ഫ്ളവേഴ്സ് ടെലിവിഷൻ പുരസ്കാര ദാന ചടങ്ങ് ഇന്ന് അങ്കമാലിയിൽ

March 4, 2017
Google News 1 minute Read

ഫ്ലവേഴ്സ് ചാനൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഫ്ളവേഴ്സ് ടെലിവിഷൻ അവാർഡ്സ് ഇന്ന് വൈകിട്ട് അങ്കമാലിയിൽ നടക്കും. അങ്കമാലി അഡ് ലക്സ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് 6.30 നാണ് പുരസ്കാര ദാന ചടങ്ങുകൾ ആരംഭിക്കുക. ചലച്ചിത്ര സീരിയൽ രംഗത്തെ താരങ്ങളും സാമൂഹിക സാംസ്കാരിക പ്രമുഖകരും ചടങ്ങിൽ പങ്കെടുക്കും. പൊതു ജനങ്ങൾക്കും പുരസ്കാര ദാന ചടങ്ങ് വീക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ, നടനും സംവിധായകനുമായ മധുപാൽ, വാർത്താ അവതാരക മായ ശ്രീകുമാർ, ടെലിവിഷൻ നിരൂപക ഉഷ്.എസ്.നായർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിവിധ ചാനലുകളിൽ നിന്ന് ലഭിച്ച എൻട്രികളിൽ പരിശോധിച്ച് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. മെറിറ്റിന് മാത്രം പ്രാധാന്യം നല്കി മാനേജ്‌മെന്റിന്റെ യാതൊരു ഇടപെടലുമില്ലാതെ സുതാര്യമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.

അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ് മികച്ച സീരിയല്‍. നിലാവും നക്ഷത്രങ്ങളും സീരിയലിന്റെ സംവിധായകന്‍ ജി ആര്‍ കൃഷ്ണനാണ് മികച്ച സംവിധായകന്‍.
മറ്റ് പുരസ്കാരങ്ങള്‍
മികച്ച നടന്‍- ബിജു സോപാനം( ഉപ്പും മുളകും, ഫ്ളവേഴ്സ് ടിവി)
മികച്ച നടി- സ്വാസിക (ചിന്താവിഷ്ടയായ സീത ,ഏഷ്യാനെറ്റ് )
മികച്ച സഹ നടൻ – അജി ജോൺ ,(പോക്കുവെയിൽ , ഫ്ളവേഴ്സ് )
മികച്ച സഹനടി – ശാരി (നിലാവും നക്ഷത്രങ്ങളും, അമൃത)
മികച്ച സഹനടി ( ജൂറി പരാമർശം) -ദേവി അജിത് (ഈറൻ നിലാവ് , ഫ്ളവേഴ്സ്)
മികച്ച ഹാസ്യതാരം -മഞ്ജു പിള്ള (വിവിധ പരിപാടികൾ )
മികച്ച ജനപ്രിയ സീരിയൽ -ഉപ്പും മുളകും (ഫ്ളവേഴ്സ് )

ഹോം മസാല ആപ്പിലെ വോട്ടിംഗിലൂടെ പ്രേക്ഷകരാണ് ഉപ്പും മുളകിനേയും ജനപ്രിയ സീരിയലായി തെരഞ്ഞെടുത്തത്.

മികച്ച ഹാസ്യ താരം ജൂറി പരാമർശം – മഞ്ജു സുനിച്ചൻ (വിവിധ സീരിയലുകൾ )
മികച്ച അവതാരക – നൈല ഉഷ (മിനിറ്റ് ടു വിൻ ഇറ്റ് ,മഴവിൽ )
മികച്ച വാർത്ത അവതാരകൻ – അഭിലാഷ് മോഹൻ (റിപ്പോർട്ടർ ടി.വി )
മികച്ച ന്യൂസ് റിപ്പോർട്ടർ _-സുബിത സുകുമാരൻ( ജീവന്‍ ടിവി)
മികച്ച ഡോക്യുമെന്ററി – മലമുഴക്കിയുടെ ജീവന സംഗീതം (മാതൃഭൂമി ടി .വി)
പുതുമയുള്ള ടെലിവിഷൻ പ്രോഗ്രാം -നമ്മൾ (ഏഷ്യാനെറ്റ് ന്യൂസ് )
മികച്ച പരിസ്ഥിതി സൗഹാര്‍ദ്ദ പരിപാടി – സ്നേക്ക് മാസ്റ്റര്‍ (കൗമുദി ടി .വി)
ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് _ ശ്യാമ പ്രസാദ്

ദൃശ്യ മാധ്യമ രംഗത്തെ സംഭാവനകൾക്കുള്ള ജൂറി പുരസ്കാരങ്ങൾ
വി.കെ .ശ്രീരാമൻ
എം .വി .നികേഷ് കുമാർ
സി .ആർ .ചന്ദ്രൻ
ജി സാജന്‍
സന്തോഷ് ജോർജ് കുളങ്ങര
സിബി ചാവറ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here