Advertisement

പിണറായി വിജയന് നേരെ വധഭീഷണി; കേസെടുക്കണമെന്ന് കോടിയേരി

March 4, 2017
Google News 0 minutes Read
kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur CPI helped UDF to save their face says kodiyeri

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി നടത്തിയ മധ്യപ്രദേശിലെ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെതിരെ കേരള പോലീസ് കേസെടുക്ക ണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചന്ദ്രാവതിനെ തിരെ യുഎപിഎ ചുമത്തുന്ന കാര്യം പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് ആർഎസ്എസ് പ്രമുഖ് ഡോ ചന്ദ്രാവത് പ്രസംഗി ച്ചത്. ഇതിനായി തന്റെ സ്വത്ത് പോലും വിൽക്കാൻ തയ്യാറാണെന്നും ചന്ദ്രാവത്ത് പറഞ്ഞിരുന്നു. ഉജ്ജയിനിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ എം പി ചന്താമണി മാളവ്യയുടെയും എംഎൽഎ മോഹൻ യാദവിന്റെയും മുമ്പിൽ വച്ചാണ് ചന്ദ്രാവത്തിന്റെ വധഭീഷണി പ്രസംഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here