മലയാളി സൈനികന്റെ മരണം; കോടിയേരി ബാലകൃഷ്ണൻ അന്തിമോപചാരമർപ്പിച്ചു

നാസിക്കിൽ മരിച്ച മലയാളി സൈനികൻ റോയ് മാത്യുവിന്റെ ഏഴുകോണിലെ വീട്ടിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തിമോപചാരമർപ്പിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

NO COMMENTS

LEAVE A REPLY