കൊട്ടിയൂർ പീഡനം; കന്യാസ്ത്രീകളടക്കം 8 പ്രതികൾ

kottiyoor rape case

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചേ ഗർഭിണിയാക്കിയ കേസിൽ 5 കന്യാസ്ത്രീകളടക്കം 8 പ്രതികൾ. റോബിൻ വടക്കുംചേരിയെ കൂടാതെ അഞ്ച് കന്യാസ്ത്രീകളും കേസിൽ പ്രതികളാണ്.

ഡോക്ടർമാർ കൂടിയായ സിസ്റ്റർ ടെസി ജോസ്, സിസ്റ്റർ ആൻസി മാത്യു, ദത്തെടുക്കൽ കേന്ദ്രത്തിലെ സിസ്റ്റർ അനീസ, സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ലിസി മരിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി, ഡോക്ടർ ഹൈദരാലി എന്നിവരാണ് കേസിലെ പ്രതികൾ.

എല്ലാ പ്രതികൾക്ക് നേരെയും പോസ്‌കോ(കുട്ടികൾക്ക് എതിരായ ലൈഗിംക അതിക്രമ നിരോധന നിയമം) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പേരാവൂർ സിആ സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിപ്പട്ടിക തയ്യാറിക്കിയത്.

NO COMMENTS

LEAVE A REPLY