കൊട്ടിയൂർ പീഡനം; മാനന്തവാടി ബിഷപ്പിന്റെ മാപ്പ് അപേക്ഷ

robbin vadakkumchery

കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ മാപ്പ് അപേക്ഷയുമായി മാനന്തവാടി ബിഷപ്പ് ജോസ് പെരുന്നേടം. പെൺകുട്ടിയോടും പൊതു സമൂഹത്തോടും മാപ്പപേക്ഷിക്കുന്നുവെന്നും ബിഷപ്പ്.

സംഭവത്തിൽ വൈദികനെ തൽസ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ട് ഫെബ്രുവരി 28ന് ബിഷപ്പ് ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങളുടെ വേദന ഞാൻ പൂർണ്ണമായി ഉൾക്കൊള്ളുന്നു. അത് എന്റെയും ദുഃഖമാണ്. ഈ നോമ്പുകാലം ഇങ്ങനെ ചെലവഴിക്കാനാണ് നമ്മുടെ വിധി എന്നും കത്തിൽ വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY