പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ കാട്ടുതീ നിയന്ത്രണവിധേയമായി

parambikulam wildlife sancturay forest fire

പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ കാട്ടുതീ നിയന്ത്രണവിധേയമായതായി വനംവകുപ്പ്. നാവികസേനയുടെ സഹായത്തോടെയാണ് കാട്ടുതീ അണച്ചത്. അമ്പത് ഹെക്ടർ വനം നശിച്ചതായാണ് പ്രാഥമിക കണക്ക്.

വന്യജീവി സങ്കേതവും കടുവാസങ്കേതവുമായ പറമ്പിക്കുളം മേഖലയിൽ കാട്ടുതീ നിയന്ത്രണാതീതമായിട്ട് ദിവസങ്ങളായി. വനംവകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികൾ അടങ്ങുന്ന നാട്ടുകാരും പരിശ്രമിച്ചിട്ടും തീ പടരുന്നത് തടയാനായില്ല. തൂണക്കടവ് ഡാമിൽ നിന്ന് ജലം ശേഖരിച്ച് കത്തുന്ന മലനിരകളിലേക്ക് വെള്ളം തളിച്ചിരുന്നു. ഇതോടെയാണ് കാട്ടുതീ അൽപ്പം ശമിച്ചത്.

parambikulam wildlife sancturay forest fire

NO COMMENTS

LEAVE A REPLY