ജെഫ് സെഷൻസിന് പിന്തുണയുമായി ട്രംപ്

trump supports jeff sessions

തെരഞ്ഞെടുപ്പ് വേളയിൽ റഷ്യൻ നയതന്ത്ര പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ യു.എസ് അറ്റോണി ജനറൽ ജെഫ് സെഷൻസിന് പിന്തുണയുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റ് പാർട്ടി സെഷൻസിന്റെ രാജിയാവശ്യവുമായി രംഗത്തുവന്നതോടെയാണ് ട്രംപ് പ്രതിരോധവുമായത്തെിയിരിക്കുന്നത്.

സെഷൻസ് സത്യസന്ധനായ വ്യക്തിയാണെന്നും ഡെമോക്രാറ്റുകൾ കളവ് പ്രചരിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അറ്റോണി ജനറലിനെ വേട്ടയാടുകയാണ് ഡെമോക്രാറ്റുകളെന്ന് പറഞ്ഞ ട്രംപ് വിഷയത്തിൽ പുറത്തുവരുന്നത് വ്യാജ വാർത്തകളാണെന്നും കൂട്ടിച്ചേർത്തു.

trump supports jeff sessions

NO COMMENTS

LEAVE A REPLY