യുപി, മണിപ്പൂർ വോട്ടെടുപ്പ് പുരോഗമിക്കുന്നു

up manipur election 2017

യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 1.72 കോടി വോട്ടർമാരും 635 സ്ഥാനാർഥികളുമാണ് ഈ ഘട്ടത്തിലുള്ളത്. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങും ഇന്നുതന്നെ. 38 മണ്ഡലങ്ങളിലേക്ക് 168 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

16 വർഷത്തെ നിരാഹാരത്തിനുശേഷം ജനവിധി തേടിയിറങ്ങിയ ഇറോം ശർമിളയുടെ സാന്നിധ്യമാണ് ഇത്തവണത്തെ സവിശേഷത. അവരുടെ ‘പ്രജ’ (പീപ്ൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ്) പാർട്ടി മൂന്നിടത്ത് മത്സരിക്കുന്നുണ്ട്.

up manipur election 2017

NO COMMENTS

LEAVE A REPLY