ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്​മീരിൽ തീവ്രവാദികളു​മായുള്ള ഏറ്റുമുട്ടലിൽ പൊലീസ്​ കോൺസ്​റ്റബിൾ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ ട്രാൽ പട്ടണത്തിൽ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. കോൺസ്​റ്റബിൾ മൻസൂർ അഹമദാണ്​ കൊല്ലപ്പെട്ടത്​. മൂന്ന്​ പേർക്ക്​ പരിക്കേറ്റു.

ഇവിടെ ഒരു വീട്ടിൽ ഹിസ്​ബുൾ മുജാഹിദീൻ കമാ​ൻഡോകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ സൈന്യവും പൊലീസും ചേർന്ന്​ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ തീവ്രവാദികൾ ഇവർക്ക്​ നേരെ വെടിയുതിർത്തു. തുടർന്ന്​ സൈന്യം തിരിച്ചാക്രമിച്ചു. ഇതിനിടെയാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്.

NO COMMENTS

LEAVE A REPLY